ആമുഖം

  • സ്തുതികളഖിലവും അല്ലാഹു റബ്ബുല്‍ ഇസ്സത്തിനാകുന്നു. വിശ്വ ഗുരു മൂഹമ്മദ്‌ (സ) യുടെ മേലും അവിടുത്തെ കൂടുംബാ ദികളുടെയും വിശ്വസ്താനുചരരുടെയും മേല്‍ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും വര്‍ഷിക്കൂമാറാകട്ടെ!
  • ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംര ക്ഷണം എന്നീ സുപ്രധാന ലക്ഷ്യങ്ങളോടെ 2013 മെയ്‌ മാസം പതിനൊന്നാം തിയ്യതി രൂപീകൃതമായി പ്രവര്‍ത്തനമാരംഭിച്ച കൂട്ടായ്മയാണ്‌ അല്‍ അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ (AJWA)
  • അജ്‌വയുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രദേശങ്ങളിലും വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകളിലുമായി ധാരാളം സ്വലാത്ത്‌ മജ്‌ലിസു കള്‍ നടന്നു വരുന്നു. ആഴ്ച തോറും കോടിക്കണക്കിന്‌ സ്വലാ ത്തുകള്‍ തിരുനബി (സ) യുടെ മേല്‍ ചൊല്ലുന്നതിന്‌ കാരണമാ യിത്തീര്‍ന്ന അജ്‌വ സ്വലാത്ത്‌ മജ്‌ലിസ് നമ്മുടെ ഓരോരുത്തരുടെ പ്രദേശങ്ങളിലും കുടുംബങ്ങളിലും സ്ഥാപിക്കുകയും നാമോരോ രുത്തരും ലക്ഷോപലക്ഷം സ്വലാത്തുകള്‍ ചൊല്ലുന്നവരായിത്തീ രുകയും ചെയ്യേണ്ടതുണ്ട്‌.
  • സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും സര്‍വ്വമനുഷ്യരേക്കാളും തിരൂനബി (സ) യെ സ്നേഹിക്കുന്നത്‌ വരെ നാമാരും യഥാര്‍ത്ഥ വിശ്വാസികളാവുകയില്ല എന്ന്‌ പ്രവാചകര്‍ (സ) തന്നെ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്‌. അവിടുത്തെയോടുള്ള സ്നേഹ പ്രകടനത്തിനുള്ള ഏറ്റവും ഉത്തമവും ലളിതവുമായ മാര്‍ഗ്ഗമാണ്‌ അവിടുത്തെയുടെ ശ്രുതി പറഞ്ഞുകൊണ്ടുള്ള സ്വലാ ത്തുകള്‍.
  • ഓരോ മനുഷ്യനും അവന്റെ ശ്വാസോച്ഛാസത്തിന്റെ എണ്ണ ത്തിനനുസരിച്ച്‌ തന്റെ സ്നേഹ ഭാജനത്തിന്റെ (പ്രവാചകന്റെ(സ) ശ്രുതി പറഞ്ഞുകൊണ്ടിരിക്കലാണ്‌ സ്നേഹലക്ഷണമെന്ന്‌ ആത്മ ജ്ഞാനികളായ മഹത്തുക്കള്‍ പറഞ്ഞുതരുന്നുണ്ട്‌. തിരുദൂതര്‍ (സ)
  • യെ പ്രണയിക്കാതെ, അവിടുത്തെയെ സ്മരിക്കാതെ അവിടുത്തെ യുടെ സ്തുതികള്‍ വാഴ്ത്താതെ, അതു വഴി അവിടുത്തെ സാന്നി ദ്ധൃത്തിന്റെ സൌരഭ്യവും അനുഭൂതിയുമറിയാതെ ആസ്വദിക്കാതെ ഒരു ജീവിതം വിശ്വാസിക്കുണ്ടോ?
  • നാം കൃത്യമായ ഒരു ആത്മ പരിശോധന നടത്തണം.. നമ്മുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചകപ്രേമത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടോയെന്ന്‌. ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവി ടുത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യുന്നതിനോടൊപ്പം അവിടുത്തേയുടെ മേലുള്ള സ്വലാത്ത്‌ സലാമുകള്‍ നമ്മുടെ ജീവ വായുവാക്കിത്തീര്‍ക്കുക തന്നെ ചെയ്യും.
  • പ്രിയ സഹോദരങ്ങളെ, മുത്തൊളി (സ) യുടെ മേലുള്ള സ്വലാത്ത്‌ നാം പതിവാക്കുക. അത്‌ വിപത്തുകളില്‍ നിന്നുള്ള രക്ഷാകവചമാണ്‌. അല്ലാഹുവും അവന്റെ മലക്കുകളും ഏറ്റെടുത്ത ഒരു കാരൃത്തില്‍ നിസ്സാരന്മാരായ നാമും ഭാഗമാകുകയാണ്‌. ഓരോ സ്വലാത്തിലൂടെയും എത്രയോ പാപങ്ങള്‍ പൊറുക്കപ്പെടുന്നു….! എര്രയോ നന്മകള്‍ രേഖപ്പെടുത്തപ്പെടുന്നു…!! എത്രയോ പദവി കള്‍ ഉയര്‍ത്തപ്പെടുന്നു…!!!
  • എണ്ണിയാലൊടുങ്ങാത്ത മഹത്വങ്ങളുടെ കലവറയാണ്‌ സ്വലാ ത്ത്‌. സ്വലാത്ത്‌ നല്‍കുന്ന മന.ശ്ലാന്തിയും സമാധാനവും വാക്കു കള്‍ക്കും വരികള്‍ക്കുമൊക്കെ അപ്പുറമാണ്‌.
  • നീണ്ട കാല്‍ നൂറ്റാണ്ടു കാലത്തോളമായി നിരന്തര പ്രയാ സങ്ങളുടേയും പീഡനങ്ങളുടേയും സംഘര്‍ഷഭരിതമായ അന്ത രീക്ഷത്തിലും എല്ലാ പ്രതിസന്ധികളേയും മനസ്സമാധാനത്തോടെ അഭിമുഖീകരിക്കൂവാനുള്ള ഒരു അവസ്ഥ ജഗന്നിയന്താവായ നാഥന്‍ എനിക്കു നല്‍കിക്കൊണ്ടിരിക്കുന്നത്‌ തിരൂഹബീബ്‌ (സ) യുടെ മേലുള്ള സ്വലാത്തിന്റെ മഹത്വം കാരണമായിട്ടാണെന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
  • പ്രിയ സഹോദരങ്ങളെ! നമുക്ക്‌ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാം സ്വലാത്ത്‌ ജീവിതത്തിന്റെ ലഹരിയും ആത്മാവിന്റെ മോചന മന്ത്ര വുമാക്കാം….. അങ്ങനെ വൃക്തി വിശുദ്ധിയിലേക്കും ജീവിതത നന്മയിലേക്കും തിരുദര്‍ശനമെന്ന സൌഭാഗ്യത്തിലേക്കും നമുക്കെ ത്താം.
  • സ്വലാത്തുല്‍ അനസിയ്യ, സ്വലാത്തു ആയിശ, എന്നീ സ്വലാ ത്തുകളാണ്‌ അഭിവന്ദ്യരായ ഗൂരുവരുന്മാരുടെ അനുമതി പ്രകാരം നമ്മുടെ ഈ മജ്ലിസിലൂടെ ചൊല്ലപ്പെടുന്നത്‌. ഓരോ ദിവസവും ഏറ്റവും കുറഞ്ഞത്‌ 100 സ്വലാത്തുല്‍ അനസിയ്യയും 10 സ്വലാത്തു ആയിശയും 10 സയ്യിദുല്‍ ഇസ്തിഗ്ഫാറും നാമോരോരുത്തരും പതിവാക്കേണ്ടതാണ്‌. എല്ലാ ആഴ്ചയിലും ഓരോ പ്രദേശത്തും നമ്മുടെ ഓരോരുത്തരുടേയും വീടുകളില്‍ മാറിമാറി സ്വലാത്ത്‌ മജ്ലിസ്‌ നടത്തേണ്ടതാണ്‌. സ്വലാത്ത്‌ മജ്ലിസില്‍ ചൊല്ലപ്പെടേണ്ട സ്വലാത്തുകളുടെ എണ്ണവും മറ്റ്‌ വിവരങ്ങളും പിറകേ വിശദീക രിക്കുന്നുണ്ട്‌. സ്വലാത്ത്‌ ധാരാളമായി പതിവാക്കി ഇരുലോക വിജയം
  • നേടാനും സ്വലാത്തിന്റെ ലഹരിയിലൂടെ മനസ്സമാധാനവും സന്തോ ഷവും ജീവിത പുരോഗതിയും പരലോക വിജയവും നേടാനും നമുക്ക്‌ പരിശ്രമിക്കാം. ..(ഇ.അ) നിങ്ങളുടെ ഓരോ വിലപ്പെട്ട പ്രാര്‍ത്ഥനകളിലും ഈ വിനീത സഹോദരനേയും ഓര്‍ക്കുമല്ലോ…
  • അബ്ദുന്നാസിര്‍ മഅദനി

അജ്‌വയെ അറിയുക…

അജ്‌വയെ അറിയുക…

പ്രിയ സഹോദരങ്ങള്‍ക്ക്‌,

അസ്ലാമു അലൈക്കും വ റഹ്മത്തുല്ലാഹ്‌…… മുസ്‌ലിം സമുദായാംരങ്ങള്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും സമാനതകളില്ലാത്ത വണ്ണം ധാര്‍മിക ച്യുതി യുടെ പടുകുഴിയിലേക്ക്‌ ആപതിച്ചു കൊണ്ടിരിക്കുന്ന വേദനാജനകമായ ദിനങ്ങളിലാണ്‌ നാമുള്ളത്‌. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വേശ്യാവൃത്തിക്ക്‌ പ്രേരിപ്പിച്ച്‌ നിരവധി പേര്‍ക്ക്‌ കാഴ്ച വച്ചതിന്റെ പേരില്‍ കോടതി ശിക്ഷിച്ചു ജയില്‍വാസം അനുഭവിക്കുന്ന മുസ്ലിം നാമധാരികളായ പറവൂരിലെ മാതാപിതാക്കളും, അറിവു നേടാന്‍ പുരവിട്ടിറങ്ങിയ പെണ്‍കുട്ടികളെ സ്കുളിലേക്കുള്ള വഴിയില്‍ പതിയിരുന്ന്‌ സ്വാധീനിച്ച്‌ കുബേര കുമാരന്മാർക്കു കാഴ്ച വയ്ക്കുകയും അവസാനം കൊടും ചതിയില്‍ പെട്ട പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തതിനോട്‌ ബന്ധപെട്ട കേസില്‍ പ്രതിയായി ജയിലിലടയ്ക്കകെട്ട കോഴിക്കോട്‌ ജില്ലക്കാരിയായ പര്‍ദ്ദാ ധാരിണിയും അത്യാര്‍ത്തി മൂത്ത്‌ പണം വാരിക്കൂട്ടാനായി മതത്തിന്റേയും വിശ്വാസത്തിന്റേയും അടയാളമായ പർദ്ദക്കുള്ളിൽ രഹസ്യഅറകളുണ്ടക്കി സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കടത്തിക്കൊണ്ടു വന്നതിന്റെ പേരില്‍ കാരാഗ്രഹ വാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം മഹിളകളുമൊക്കെ ദൃഷ്യമാധ്യമങ്ങളിലെ വാര്‍ത്തകളുടെ മുക്കാല്‍ ഭാഗവും കൈയ്യടക്കിക്കൊണ്ടിരിക്കുന്നത്‌ നാം കാണുന്നു.കുട്ടത്തില്‍ മൈസൂര്‍ കല്യാണത്തിന്റെ ഇരയായി ആഅ്മഹത്യ ചെയ്ത മലപ്പുറത്തുകാരി മുതല്‍ ഉമ്മയും ഉപ്പയും കുടി അടിച്ചു ചതച്ച്‌ മൃത്പ്രായമാക്കിയ ഇടുക്കിയിലെ ഷെഫീക് എന്ന പിഞ്ചു പൈതല്‍ വരെ, ആത്മാഭിമാനമുള്ള വിശ്വാസിയുടെ ചങ്കു തുളച്ചു കയറുന്ന കുരമ്പുക്ളായി മാറിക്കൊണ്ടിരിക്കുന്നു.

നമൂടെ ചുറ്റുപാടും നാമൊന്ന്‌ ശ്രദ്ധിക്കുക………………….
സമ്പത്തിന്റെ നല്ലൊരു പങ്കും മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്കുമായി ചെലവഴിച്ച്‌ ജീവിതം ദുരിതപുര്‍ണ്ണമാക്കിയവർ
നിശാ ക്ലബ്ബുകളിലും ചുതുകളികേന്ദ്രങ്ങളിലും സമയവും സമ്പത്തും നശിപ്പിക്കുന്നവര്‍. ഇന്റര്‍നെറ്റുകളില്‍ നിന്നൊഴുകുന്ന അശ്ലീലതകളില്‍ മുഴുകി രാപ്പകൽ മനസ്സ്‌ പൂണ്ണാക്കുന്നവര്‍. മൊബൈല്‍ ലഹരിക്കും ഉന്റര്‍നെറ്റ്‌ നീല ചിത്രങ്ങള്‍ക്കും അടിമപ്പെട്ടു പോയ കൗമാരം . മാതപിതാക്കളെ ദ്രോഹിക്കുകയും സ്വന്തം ദവനത്തില്‍ നിന്നും ആട്ടിപുറത്താക്കുകയും ചെയ്യുന്ന മക്കള്‍. മത മൂല്യങ്ങള്‍ കാറ്റില്‍ പറത്തി കുത്തഴിഞ്ഞ കാമ്പസ്‌ ജീവിതം നയിക്കുന്ന വിദ്യാര്‍ത്ഥി സമുഹം………… ആഭാസകരമായ സ്തഡി ടൂറുകള്‍………
തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍…….. നിമിഷ നേരം കൊണ്ട് പൊട്ടി ത്തകരുന്ന ദാമ്പത്യബന്ധങ്ങള്‍. വിശ്വാസം പോലും വലിച്ചെറിഞ്ഞ്‌ കാണുന്നവനോടൊഷം ഓടിയൊളിക്കുന്ന പെണ്‍കൊടിമാര്‍.

ആയുസ്സു മൂഴുവന്‍ മണലാരണ്യത്തിലെ ചൂടില്‍ ഉരുകിയുണ്ാക്കിയ സമ്പാദ്യം മൂഴുവന്‍ കൈക്കലാക്കി പിഞ്ചുഉക്കളെ കോലും വഴിയാധാരമാക്കി കടന്നുകളയുന്ന ഭാര്യമാരെയോര്‍ത്ത്‌ കണ്ണിരൊഴുക്കുന്ന ഗര്‍ഫുകാരായ ഹതഭാഗ്യർ…
നിയന്ത്രണം നഷ്ടപെട്ട കൗമാരം…….. ദുരുപയോഗം ചെയ്യപ്പെടുന്ന ഇസ്ലാമിക ചിഹ്നങ്ങള്‍………… അശ്ലീലതകള്‍ ഒപ്പി യെടുക്കാനായി ഓണാക്കി വയ്ക്കപ്പെ ടുന്ന ഒളിക്യാമറകള്‍. ………. രക്തബന്ധുക്കളാല്‍ ലൈംരിക ചുഷണത്തി നിരയാക്കക്കെടുന്നവര്‍. മാതാപിതാക്കളുടെ ക്രൂരമര്‍ദനത്തിനിരയാക്കകെടുന്ന പിഞ്ചുമക്കള്‍. ……….
അലമാരയിലും ഫ്രീസ്റിലും വാഷിംന്‌ മെഷീനിലും ഓടയിലും ചാണകക്കൂഴിയിലുമെല്ലാം കൊണ്ടുപോയി തള്ളപ്പെടുന്ന ചോരക്കുഞ്ഞുങ്ങള്‍.

കൊള്ളപ്പലിശ കൊണ്ട്‌ കൊട്ടാരം കെട്ടുന്നവര്‍…….. നിസ്സാരപ്രശ്നങ്ങളുടെ പേരില്‍ മതില്‍കെട്ടി തിരിക്കപ്പെടുന്ന അയല്‍ബന്ധങ്ങള്‍. ……………. വര്‍ത്തമാനകാല സമുഹത്തിന്റെ ജീവിത സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചകളില്‍ ചിലതു മാത്രമാണിത്‌.തീരൂന്നില്ല………………….. മറ്റൊരു വിഭാഗം……
. പ്രാരാബ്ധങ്ങളില്‍ ദൈനം ദിന ജീവിതത്തിന്റെ താളമൊപ്പിക്കാന്‍ പ്രയാസപ്പെടു ന്നതിനിടയില്‍ നിത്യരോഗത്തിലേക്ക്‌ വഴുതിവീണവര്‍.

അടിക്കടി വില ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാതെയും പുത്തന്‍ തലമുറ

ഹോസ്പിറ്റലുകള്‍ നിര്‍ദ്ദേശിക്കുന്ന ആവശ്യ – അനാവശ്യ പരിശോധനകള്‍ക്ക്‌ നിരന്തരം വിധേയമായി സമ്പാദ്യം മുഴുവന്‍ തീര്‍ന്ന്‌ ചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ രോഗത്തിന്റെ വേദനയും കടിച്ചിറക്കി മരണം കാത്ത്‌ കഴിയുന്നവര്‍. വിവാഹ പ്രായവും ഇരട്ടിയും കഴിഞ്ഞിട്ടും അഭിമാനവും അല്ലാഹുവിലുള്ള ഭയവും മൂലം ഹൃദയവേദന കടിച്ചിറക്കി പൂരക്കുള്ളില്‍ ശ്വാസം മൂട്ടിക്കഴിയുന്ന പെണ്‍കുട്ടികള്‍. അവരുടെ മുഖത്തേക്കു നോക്കാന്‍ പോലും ത്രാണിയില്ലാതെ ഉറക്കപ്പായയില്‍ നെടുവീര്‍പ്പിന്റെ തീനാളങ്ങളില്‍ ആയുസ്സ്‌ തള്ളി നീക്കുന്ന വൃദ്ധ മാതാപിതാക്കള്‍. സ്വന്തമായൊരു കൂരയില്ലാത്തതിനാല്‍ വര്‍ഷം തോറും വാടകവീടുകള്‍ തേടിയലയുന്ന കുടുംബങ്ങള്‍. ഉന്നത മാര്‍ക്ക്‌ വാങ്ങി ജയിച്ചിട്ടും തുടര്‍വിദ്യാഭ്യാസത്തിന്‌ ഗതിയില്ലാതെ വേദനയോടെ പഠനം നിറുത്തി കുടുംബം പോറ്റാന്‍ ഉപജീവനത്തിനിറങ്ങിത്തിരിക്കുന്ന മിടുക്കന്‍മാര്‍. അഷ്ടിക്കുവേണ്ടിയുള്ള കഷ്ടപ്പാടിനിടയില്‍ കടത്തിലും പലിശയിലുമകപ്പെട്ട കൊടുത്തു വീട്ടാന്‍ ഗതി യില്ലാതെ ഉറക്കം നഷടപ്പെട്ടവര്‍ …….. ഇങ്ങനെ ജീവിത പപാരാബധങ്ങളില്‍ ഗതി മൂട്ടിയവര്‍ ചോദ്യചിഹന മായി നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നു… ഇനിയുമൊരു വിഭാഗം……….. നീതി നിഷേധിക്കപ്പെടുന്നവര്‍…….. മനുഷ്യാവകാശം ലംഘിക്കപ്പെട്ടവര്‍. നിയ മത്തിന്റെ നൂലാമാലകളറിയാതെ നിയമക്കുരുക്കില്‍പെട്ട്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളും കോടതികളും കയ റിയിറങ്ങി നരകിക്കുന്നവര്‍….

അപഹരിക്കപ്പെട്ട അഭിമാനത്തിന്റേയോ സമ്പത്തിന്റേയോ സ്വത്തുവകകളു ടേയോ മുന്നില്‍ കയ്യൂക്കുള്ളവന്റെ ഗുണ്ടാഭീഷണിക്കു മുന്നില്‍ അടിപതറുന്നവര്‍… അകാരണമായി വര്‍ഷ ങ്ങളോളം ജയിലുകളില്‍ കിടന്ന്‌ നരകിക്കുന്ന നിരപരാധികള്‍……….
മൂല്യ ശോഷണത്തിന്റേയും കൊടും ദാരിദൃത്തിന്റേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും വിഷമഴ പെയ്യുന്ന ഇത്തരം വര്‍ത്തമാനകാല സാഹചര്യങ്ങളാണ്‌, നിരപരാധിയായിരിക്കെ കഴിഞ്ഞ പതിമ്മൂന്നു സംവത്സരങ്ങളായി ജയിലഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ടിവന്ന ആദരണീയനായ അബ്ദുന്നാസിര്‍ മഅദനി പ്രസിഡന്റായും കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍. സാമൂഹ്യ നേതാക്കള്‍. അഭിഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ മറ്റ്‌ ഭാരവാഹികളായും 2013 മെയ്‌ മാസം പതിനൊന്നാം തീയതി അല്‍ അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെ യര്‍ അസോസിയേഷന്‍ (അജ്‌വ) എന്ന പേരില്‍ ഒരു കര്‍മ്മ പദ്ധതിക്ക്‌ രൂപം നല്‍കുന്നതിന്‌ കാരണമായത്‌.
സംസ്കരണം, ജീവകാരുണ്യം മനുഷ്യാവകാശ സംരക്ഷണം എന്നി മുന്ന്‌ മുദ്രാവാക്യങ്ങളാണ് അജ്‌വ ഉയര്‍ത്തിപ്പിടിക്കുന്നത്‌.
ഉപരിസൂചിത പ്രശ്നങ്ങള്‍ക്ക്‌ സമ്പൂര്‍ണ്ണവും ശാശ്വതവുമായൊരു പരിഹാരം പെട്ടെന്നുണ്ടാക്കാന്‍ കഴിഞ്ഞില്ലെ ങ്കിലും ഈ മൂന്ന്‌ മേഖലകളിലും പരമാവധി പരിശ്രമങ്ങള്‍ നടത്തി സ്വയം പര്യാപ്തമായൊരു സാമൂഹ്യ ചുറ്റുപാട് സംജാതമാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്‌ ഞങ്ങള്‍ പ്രവര്‍ത്തനരംഗത്തുള്ളത്‌. മഹത്തായ ഈ ദൗത്യത്തിൽ ഞങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ താങ്കളേയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുകയാണ്‌. അജ്‌വയ്ക്ക്‌ പ്രത്യേകമായ യാതൊരു രാഷ്ട്രീയ താല്‍പര്യങ്ങളുമില്ല. നാടിന്റേയും സമുദായത്തിന്റേയും പുരോഗതിക്കായി സര്‍വ്വശക്തനായ നാഥന്റെ തൃപ്തി മാത്രം കാംക്ഷിച്ച്‌ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയെ ന്നതാണ്‌ അജ്‌വയുടെ നയം. സങ്കുചിതമായ സംഘടനാ ചിന്ത ഒരിക്കലും അജ്‌വയെ കീഴടക്കില്ല. എല്ലാത്തരം സങ്കൂചിതത്വങ്ങള്‍ക്കും അതീതമായി ജന നന്മയ്ക്കും ജഗന്നിയന്താവായ അല്ലാഹുവിന്റെ തൃപ്തിക്കും വേണ്ടി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അതിനായി മുഴുവന്‍ കേരളീയരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. അല്‍ അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി
NB: – താങ്കള്‍ അജ്‌വയുടെ ഒരു പ്രവര്‍ത്തകനാകുന്നതിനോ താങ്കളുടെ പ്രദേശത്ത്‌ യൂണിറ്റ്‌ സഥാപിക്കു ന്നതിനോ ആഗ്രഹിക്കുന്നുവെങ്കില്‍ വിശദവിവരങ്ങള്‍ക്ക്‌ താഴെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

മുസ്‌ലിം സമുദായാംരങ്ങള്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും സമാനതകളില്ലാത്ത വണ്ണം ധാര്‍മിക ച്യുതി യുടെ പടുകുഴിയിലേക്ക്‌ ആപതിച്ചു കൊണ്ടിരിക്കുന്ന വേദനാജനകമായ ദിനങ്ങളിലാണ്‌ നാമുള്ളത്‌.
തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍…….. നിമിഷ നേരം കൊണ്ട് പൊട്ടി ത്തകരുന്ന ദാമ്പത്യബന്ധങ്ങള്‍. വിശ്വാസം പോലും വലിച്ചെറിഞ്ഞ്‌ കാണുന്നവനോടൊഷം ഓടിയൊളിക്കുന്ന പെണ്‍കൊടിമാര്‍.
മൂല്യ ശോഷണത്തിന്റേയും കൊടും ദാരിദൃത്തിന്റേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും വിഷമഴ പെയ്യുന്ന ഇത്തരം വര്‍ത്തമാനകാല സാഹചര്യങ്ങളാണ്‌, നിരപരാധിയായിരിക്കെ കഴിഞ്ഞ പതിമ്മൂന്നു സംവത്സരങ്ങളായി ജയിലഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ടിവന്ന ആദരണീയനായ അബ്ദുന്നാസിര്‍ മഅദനി പ്രസിഡന്റായും കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍. സാമൂഹ്യ നേതാക്കള്‍. അഭിഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ മറ്റ്‌ ഭാരവാഹികളായും 2013 മെയ്‌ മാസം പതിനൊന്നാം തീയതി അല്‍ അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെ യര്‍ അസോസിയേഷന്‍ (അജ്‌വ) എന്ന പേരില്‍ ഒരു കര്‍മ്മ പദ്ധതിക്ക്‌ രൂപം നല്‍കുന്നതിന്‌ കാരണമായത്‌.
നമൂടെ ചുറ്റുപാടും നാമൊന്ന്‌ ശ്രദ്ധിക്കുക…………………. സമ്പത്തിന്റെ നല്ലൊരു പങ്കും മദ്യത്തിനും മറ്റു ലഹരിവസ്തുക്കള്‍ക്കുമായി ചെലവഴിച്ച്‌ ജീവിതം ദുരിതപുര്‍ണ്ണമാക്കിയവർ നിശാ ക്ലബ്ബുകളിലും ചുതുകളികേന്ദ്രങ്ങളിലും സമയവും സമ്പത്തും നശിപ്പിക്കുന്നവര്‍. ഇന്റര്‍നെറ്റുകളില്‍ നിന്നൊഴുകുന്ന അശ്ലീലതകളില്‍ മുഴുകി രാപ്പകൽ മനസ്സ്‌ പൂണ്ണാക്കുന്നവര്‍. മൊബൈല്‍ ലഹരിക്കും ഉന്റര്‍നെറ്റ്‌ നീല ചിത്രങ്ങള്‍ക്കും അടിമപ്പെട്ടു പോയ കൗമാരം . മാതപിതാക്കളെ ദ്രോഹിക്കുകയും സ്വന്തം ദവനത്തില്‍ നിന്നും ആട്ടിപുറത്താക്കുകയും ചെയ്യുന്ന മക്കള്‍. മത മൂല്യങ്ങള്‍ കാറ്റില്‍ പറത്തി കുത്തഴിഞ്ഞ കാമ്പസ്‌ ജീവിതം നയിക്കുന്ന വിദ്യാര്‍ത്ഥി സമുഹം………… ആഭാസകരമായ സ്തഡി ടൂറുകള്‍………
അപഹരിക്കപ്പെട്ട അഭിമാനത്തിന്റേയോ സമ്പത്തിന്റേയോ സ്വത്തുവകകളു ടേയോ മുന്നില്‍ കയ്യൂക്കുള്ളവന്റെ ഗുണ്ടാഭീഷണിക്കു മുന്നില്‍ അടിപതറുന്നവര്‍… അകാരണമായി വര്‍ഷ ങ്ങളോളം ജയിലുകളില്‍ കിടന്ന്‌ നരകിക്കുന്ന നിരപരാധികള്‍………. മൂല്യ ശോഷണത്തിന്റേയും കൊടും ദാരിദൃത്തിന്റേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും വിഷമഴ പെയ്യുന്ന ഇത്തരം വര്‍ത്തമാനകാല സാഹചര്യങ്ങളാണ്‌, നിരപരാധിയായിരിക്കെ കഴിഞ്ഞ പതിമ്മൂന്നു സംവത്സരങ്ങളായി ജയിലഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ടിവന്ന ആദരണീയനായ അബ്ദുന്നാസിര്‍ മഅദനി പ്രസിഡന്റായും കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍. സാമൂഹ്യ നേതാക്കള്‍. അഭിഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ മറ്റ്‌ ഭാരവാഹികളായും 2013 മെയ്‌ മാസം പതിനൊന്നാം തീയതി അല്‍ അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെ യര്‍ അസോസിയേഷന്‍ (അജ്‌വ) എന്ന പേരില്‍ ഒരു കര്‍മ്മ പദ്ധതിക്ക്‌ രൂപം നല്‍കുന്നതിന്‌ കാരണമായത്‌.
സംസ്കരണം, ജീവകാരുണ്യം മനുഷ്യാവകാശ സംരക്ഷണം എന്നി മുന്ന്‌ മുദ്രാവാക്യങ്ങളാണ് അജ്‌വ ഉയര്‍ത്തിപ്പിടിക്കുന്നത്‌.

നയപ്രഖ്യാപന പ്രസംഗം

അല്‍-അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ (AJWA)
നയ്രപഖ്യയാപന പ്രസംഗം
സ്ഥലം : ടണ്‍ഹാള്‍, എറണാകുളം
തീയതി – 06-07-2013 ശനിയാഴ്ച
നയപ്രഖ്യാപനം നടത്തുന്നത്‌ – പി.എം.എസ്‌.എ. ആറ്റക്കോയതങ്ങള്‍ (വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ AJWA )


സ്തൂതികളഖിലവും കാരുണൃവാനായ അല്ലാഹുവിന്‌ മാത്രം. പ്രഞ്ചത്തിനഖിലവും കാരുണൃമായി നിയോഗിക്കപ്പെട്ട വിശ്വഗുരു മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളിലും അവിടുത്തെ വിശ്വസ്ത അനുചരന്മാര്‍, കുടുംബാദികള്‍ എല്ലാവരിലും സര്‍വ്വശക്തന്റെ നിരന്തര സമാധാനവും ശാന്തിയും വര്‍ഷിക്കുമാറാകട്ടെ, ആമീന്‍.

ദുരിതവും ജീവിതക്ലേശവും നീതിനിഷേധവും അനുഭവിക്കുന്ന മുഴുവന്‍ കേരളീയരെയും സഹായിക്കുക എന്ന പൊതുലക്ഷ്യത്തോടും മുസ്‌ലിം സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോ ഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നൽ നല്‍കിക്കൊണ്ടും 2013 മെയ്‌ മാസം പതിനൊന്നാം തീയതി കൊല്ലം അന്‍വാര്‍ശേരിയില്‍ രൂപീകൃതമായ സംഘടനയാണ്‌ അല്‍-അന്‍വാര്‍ ജസ്റ്റിസ്‌ ആന്റ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ (AJWA).
ഏകദേശം ഒന്നരപതിറ്റാണ്ട്‌ കാലമായി നിരന്തരമായ നീതിനിഷേധത്തിന്‌ വിധേയമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും മര്‍ദ്ദിതസമുഹങ്ങളുടെ അവകാശപ്പോരാളിയുമായ ജനാബ്‌ അബ്ദുന്നാസിര്‍ മഅദനി പ്രസിഡന്റായി രൂപീകൃതമായ ഈ സംഘടനയില്‍ കേരളത്തിലെ പ്രമുഖ ഇസ്ലാം മതപണ്ഡിതന്മാരും വിദ്യാഭ്യാസ-സാംസ്‌കാരിക – മനുഷ്യാവകാശ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളും സംസ്ഥാന ഭാരവാഹി കളാണ്‌.

കഴിഞ്ഞ മെയ്‌ മാസം പതിനൊന്നാം തീയതി രൂപീകൃതമായ ഈ സംഘടനക്ക്‌ ഇതിനോടകം കേരളത്തിലെ 14 ജില്ലകളിലും ഓര്‍ഗനൈസിംഗ്‌ കമ്മിറ്റികള്‍ രൂപംകൊണ്ടിട്ടുണ്ട്‌. കോഴിക്കോട്‌, മലപ്പുറം, പാലക്കാ ട്‌, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സംഘ ടനയൂടെ പ്രധാന ഏകദിനക്യാമ്പുകള്‍ നടത്തി സംഘടനയുടെ ലക്ഷ്യത്തെയും പരിപാടികളെയും പറ്റി പ്രവര്‍ത്തനരംഗത്തിറങ്ങുന്നവരില്‍ കൃത്യമായ അവബോധം ഉണ്ടാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമ്പോഴും ക്ലേശവും ദുരിതങ്ങളും അനുഭവിക്കുന്ന ഏതൊരു മനുഷ്യര്‍ക്കും അത്താണിയാകുക എന്നത്‌ ഓരോ മുസ്‌ലിമിന്റെയും സാമൂഹൃധര്‍മ്മങ്ങളില്‍ പ്രധാനമാണെന്നും ഇതുകൊണ്ട്‌ മാത്രമേ ജഗന്നിയവന്തായ അല്ലാഹുവിന്റെ കാരുണ്യം കിട്ടുകയുള്ളു എന്നുമുള്ള വിശുദ്ധ ഖുര്‍ആനിന്റേയും പ്രവാചകാധ്യാപനത്തിന്റേയും ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ വര്‍ഗ്ഗ-വര്‍ണ്ണ– ദേശ-ഭാഷാ വ്യത്യസമില്ലാതെ സമ്പൂര്‍ണ്ണ സാമൂഹിക പ്രതിബദ്ധതയോടും സൗഹൃദത്തോടും സഹവര്‍ത്തിത്തത്തോടും കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ അജ്‌വ ലക്ഷ്യം വെക്കുന്നത്‌.
പ്രധാനമായും മുന്ന്‌ കാര്യങ്ങളില്‍ ശ്രദ്ധക്രേന്രീകരിച്ചുള്ള പ്രവര്‍ത്തനമാണ്‌ അജ്വ ലക്ഷ്യം വെക്കുന്നത്‌.
1) സംസ്കരണ പ്രബോധനപ്രവര്‍ത്തനങ്ങള്‍
2) ജീവകാരുണ്യര്രവര്‍ത്തനങ്ങള്‍
3) മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

ഇതില്‍ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്‌.
മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടും മറ്റ്‌ അനാശാസ്യ പ്രവണതകളിലേര്‍പ്പെട്ടും മൂല്യച്യുതിയിലേക്കും അധാര്‍മ്മികതയിലേക്കും യുവസമുഹം വല്ലാതെ കുപ്പു കുത്തിക്കൊണ്ടിരി ക്കുന്ന ദുരവസ്ഥയെ മുസ്ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുകയാണ്‌.

അടുത്തിടെ പുറത്ത്‌ വന്ന കണക്കുകള്‍ അനുസരിച്ച്‌ കേരളത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക്‌ അടിമപ്പെട്ട 18 വയസ്സിന്‌ താഴെയുള്ളവര്‍ ഏറ്റവുമധികമുള്ളത്‌ കേരളത്തില്‍ ഏറ്റവുമധികം മുസ്ലിംഗളുള്ള ജില്ലയിലാണ്‌. സമീപകാലത്ത്‌ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന പല നികൃഷ്ടമായ അനാശാസ്യ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം നാമധാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്‌.
മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക സംഘ ടനകളും വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെല്ലാം പ്രശംസനീയമായ പ്രവര്‍ത്തന ങ്ങളാണ്‌ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നതെങ്കിലും സമുദായത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരില്‍ നല്ലൊരു വിഭാഗവും ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമപ്പെട്ടും മറ്റ്‌ അനാശാസ്യ പ്രര്‍ത്തനങ്ങളിലേര്‍പ്പെട്ടും ധാര്‍മ്മികമായി പാടേ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഒപ്പം, അതിഭീകരമായ കൊള്ളപ്പലിശക്കൂടുക്കുകളിലും മറ്റ്‌ നിഷിദ്ധ സാമ്പത്തിക ഇടപാടുകളിലും കുടുങ്ങി ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കു കയാണ്‌. ഇങ്ങനെ ധാര്‍മ്മികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമെല്ലാം ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായാംഗങ്ങളിലേക്ക്‌ ഇറങ്ങി അവരെ വലയം ചെയ്തിരി കുടുന്ന അധാര്‍മ്മികതയുടേയും മുല്യച്യുതിയുടേയും ഇരുളില്‍ നിന്ന്‌, ശാസ്ത്രീയവും വ്യവസ്ഥാ പിതവുമായ നിരന്തര ഉദ്ബോധനങ്ങളിലൂടെ വിശുദ്ധ ഖുര്‍ആനിന്റേയും പ്രവാചകാധ്യാപനത്തി ന്റേയും വെളിച്ചത്തിലേക്ക്‌ നയിക്കുക എന്നതാണ്‌ സംസ്കരണ പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. ഒപ്പം മുസ്ലിം സമുദായത്തെ പൊതുവേയും സമുദായത്തിലെ മധ്യവര്‍ഗ്ഗത്തെ പ്രതേകിച്ചും ത്രസിച്ചിട്ടുള്ള ആഡംംബര്രഭമം അവസാനിപ്പിക്കാനുള്ള ര്രമങ്ങള്‍ നടത്തുക, ഉള്ള സമ്പത്ത്‌ പ്രത്യുല്‍പാദനപരമാക്കി എടുക്കുന്നതിന്‌ പ്രേരിപ്പിക്കുക, ഗള്‍ഫ്‌ പണ ത്തിലുള്ള അമിതാശ്രയത്വം ഒഴിവാക്കി കാര്‍ഷിക തൊഴില്‍ മേഖലകളില്‍ സമുദായാംഗങ്ങളെ കൂടു തല്‍ തല്‍പരരും സ്വയംപര്യാപ്തതരുമാക്കുന്നതിന്‌ വേണ്ടി പരിശ്രമിക്കുക, കൂടുതല്‍ തൊഴിലവസ രങ്ങള്‍ ഉണ്ടാക്കുന്നതിനായി ശ്രമിക്കുക, കഴിവും മിടുക്കുമുണ്ടായിട്ടും ദാരിശ്ര്യം കാരണം തുടര്‍പഠ നത്തിന്‌ അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുക, അറബി നാടുകളില്‍ നിതാഖത്‌ ഉള്‍പ്പെടെയുള്ള പുതിയ തൊഴില്‍ വ്യവസായ നയങ്ങള്‍ നടപ്പിലാക്കുന്നതോടെ തൊഴില്‍ നഷ്ടപ്പെടേണ്ടിവരുന്ന കാര്യമായ വിദ്യാഭ്യായ യോഗ്യതയോ സാങ്കേതികപരിജ്ഞാനമോ ഇല്ലാത്ത പ്രവാസികള്‍ക്ക്‌ മാന്യമായ തൊഴില്‍ ലഭൃമാക്കുന്നതിന്‌ ഉപകരിക്കുന്ന ചെറുകിട വ്യവസായസംരം ഭങ്ങള്‍ ആരംഭിക്കുക, ഇതിനായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സമ്പന്നര്‍ക്ക്‌ സാഹചര്യം ഉണ്ടാക്കി കൊടുക്കുക, മഹല്ലുകള്‍ ക്രേന്ദീകരിച്ച്‌ രൂപീകൃതമായ അജ്വയുടെ യൂണിറ്റ്‌ ഫണ്ടില്‍ നിന്ന്‌ ലോണ്‍ നല്‍കിയും, യൂണിറ്റ്‌ അംഗങ്ങള്‍ ചേര്‍ന്ന്‌ സ്വയംസഹായസംഘങ്ങള്‍ രുപീകരിച്ചും, അജ്‌വ മൈക്രോ ഫിനാന്‍സ്‌ പദ്ധതികള്‍ രുപീകരിച്ചും, സമുദായത്തിലെ ദരിദ്രരെ സാമ്പത്തിക സ്വയംപര്യാപ്തത യുള്ളവരാക്കാന്‍ പരിശ്രമിക്കുകയും സാമ്പത്തിക സ്വയം പര്യാപ്തത ഉണ്ടാക്കേണ്ടതിന്റെയും പരാശ്രയത്തോടെ ജീവിക്കുന്ന സ്വാഭാവരിതികളില്‍ നിന്ന്‌ പിന്തിരിയേണ്ടതിന്റേയും ആവശൃകതയേപ്പ ററി ബോധവത്കരണങ്ങള്‍ നടത്തുക, സമുദായാംഗങ്ങളുടെ ധാര്‍മ്മികവും വിദ്യാഭ്യാസപരവും, സാംസ്‌കാരികവുമായ ഉന്നമനത്തിനും ദാരിര്രൃനിര്‍മ്മാര്‍ജ്ജനത്തിന്‌ വേണ്ടിയും പ്രവര്‍ത്തിക്കുക എന്നതാണ്‌ സംസ്കരണ – പ്രബോധന്പ്രവര്‍ത്തനങ്ങളിലൂടെ അജ്‌വ ലക്ഷ്യം വെക്കുന്നത്‌.

കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മഹല്ലുകളും കേന്ദ്രീകരിച്ച്‌ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന യൂണിറ്റുകളില്‍ ഓരോന്നിലും ‘ദഅവ സെല്‍! എന്ന പേരില്‍ പ്രത്യേക പ്രബോധനനസ്പെല്ലുകള്‍ രൂപീകരിച്ച്‌, വീടുകള്‍ തോറും കയറിയുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍, സാമുഹൃതിന്മകള്‍ക്കെ തിരെയുള്ള ഉദ്ബോധനങ്ങളടങ്ങുന്ന പ്രഭാഷണ സി.ഡി.കള്‍, പുസ്തകങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യല്‍, മനഃശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലുള്ള കുടുംബയോഗങ്ങളും ഉദ്ബോധ നസദസ്സുകളും നടത്തല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ്‌ അജ്‌വ സംസ്‌കരണ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ദേശിക്കുന്നത്‌. ഇതിന്റെ തുടക്കമായി സമാഗതമാകുന്ന വിശുദ്ധ റമ ളാന്‍ മാസത്തില്‍ ഓരോ മുസ്ലിമും ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ട കാര്യങ്ങളും അനു ഗൃഹീത റമളാന്‍ മാസത്തെ സാമൂഹൃസേവനത്തിന്റേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും അനിതിക്കെതിരെയുള്ള ചെറുത്ത്‌ നില്പിന്റേയും മാസമായി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ അജ്‌വ പ്രസിഡന്റുകൂടിയായ ബഹു. അബ്ദുന്നാസിര്‍ മഅദനി ജയിലിലിരുന്ന്‌ അന്ധത ഉള്‍പ്പെടെ തന്റെ കണ്ണിനെ ബാധിച്ചിരിക്കുന്ന നിരവധി രോഗങ്ങളുടെ അസ്വസ്ഥതയ്ക്കിടയിലും എഴുതി തയ്യാ റാക്കിയ “തടവറയില്‍ നിന്ന്‌ ഒരു റമളാന്‍ സന്ദേശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന്‌ ഇവിടെ നടക്കുന്നുണ്ട്‌.
മഅദനിയുടെ അഭിവന്ദ്യ ഗുരുവര്യനും വര്‍ക്കല മന്നാനിയ്യാ യൂണിവേഴ്‌സിറ്റിയുടെ പ്രിൻസിപ്പലും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപാധ്യക്ഷനും അജ്‌വയുടെ ഉപദേശകസമിതി യംഗവുമായ ബഹു. ശൈഖുനാ കെ.പി. അബൂബക്കര്‍ ഹ്രസത്ത്‌, അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമാ മുശാവറ അംഗവും അജ്‌വയുടെ ഉപദേശക സമിതിയംഗവുമായ ബഹു. ഉസ്താദ്‌ ഏരൂര്‍ ശംസുദ്ദീന്‍ മദനി അവര്‍കള്‍ക്ക്‌ പ്രഥമകോപ്പി നല്‍കിക്കൊണ്ടാണ്‌ പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നത്‌ നേരിന്റെ നേര്‍ക്കാഴ്ച, “എന്തുകൊണ്ട്‌ മഅദനി?” തുടങ്ങിയ പല പുസ്തകങ്ങളും നിരവധി ലേഖനങ്ങളുമെല്ലാം മഅദനിയെപ്പറ്റി രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മഅദനി രചിക്കുന്ന പുസ്തകം ഇതാദ്യമാണ്‌. അജ്‌വയുടെ പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി “തടവറ യില്‍ നിന്ന്‌ ഒരു റമളാന്‍ സന്ദേശം” എന്ന പുസ്തകം തികച്ചും സൌജന്യമായി പരമാവധി ആളു കളിലേക്ക്‌ എത്തിക്കുവാനുള്ള തീരുമാനത്തിലാണ്‌ ഞങ്ങള്‍ ഉള്ളത്‌.
ജീവ കാരുണ്യ പ്രവർത്തനം

സ്വന്തമായി ഒരു തുണ്ട്‌ ഭൂമിയോ കയറിക്കിടക്കാന്‍ ഒരു കൂരയോ ഇല്ലാത്ത മുസ്ലിം സമുദായ ത്തില്‍പെട്ടവരും അല്ലാത്തവരുമായ നിരവധിപേര്‍ കേരളത്തിലുണ്ട്‌. വിവാഹപ്രായം 16 ആക്കാമോ, 18 ആക്കണമോ എന്ന ചര്‍ച്ചയും വിവാദങ്ങളുമൊക്കെ ചൂടുപിടിക്കുമ്പോള്‍ വയസ്സ്‌ 21 ഉം 28 ഉം മൊക്കെയായിട്ടും സ്വന്തം പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിരവധി നിര്‍ധ നരായ മാതാപിതാക്കള്‍ ഇവിടെയുണ്ട്‌. കേരളത്തിലെ പ്രത്യേകിച്ച്‌ മലബാറിലെ നിരവധി മുസ്‌ലിം കുടുംബങ്ങളില്‍ പ്രായം കഴിഞ്ഞ പെണ്‍മക്കളെ മാന്യമായി വിവാഹം നടത്തികൊടുക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ വിവാഹ ദല്ലാളുമാര്‍ കൂട്ടിക്കൊണ്ടുവരുന്ന അനൃസംസ്ഥാനക്കാരായ രണ്ടാം വിവാഹക്കാര്‍ക്കും മുന്നാം വിവാഹക്കാര്‍ക്കുമൊക്കെ കൈപിടിച്ച്‌ കൊടുക്കുകയും, മൈസൂര്‍ കല്യാണമെന്ന പേരില്‍ ഇങ്ങനെ വിവാഹം കഴിച്ചുകൊടുക്കപ്പെടുന്ന ഹതഭാഗ്യരായ പെണ്‍കുട്ടി കള്‍ കൊടുംയാതനകള്‍ സഹിക്കേണ്ടിവരുന്നതും പലരും ആത്മഹത്യയില്‍ വരെ അഭയം പ്രാപി ക്ഴുന്നതുമായ വാര്‍ത്തകള്‍ അടുത്തിടെ കേരളീയര്‍ ഞെട്ടലോടെയാണ്‌ അറിഞ്ഞത്‌. ഇതുപോലെ നമ്മുടെ നിരവധി സഹോദരങ്ങള്‍ കഠിനരോഗങ്ങള്‍ക്കടിമപ്പെട്ട്‌ ആവശ്യമായ യാതൊരു ചികിത്സയും ലഭ്യമാകാതെ ലോകത്തിന്റെ എല്ലാ സന്തോഷങ്ങളില്‍ നിന്നും അകന്ന്‌ സ്വസ്ഥമായ ഉറക്കമെല്ലാം ഞരക്കമായി മാറിയ അവസ്ഥയില്‍ ഒരു ചെറിയ മുറിക്കുള്ളിലെ ഒരു പായയോ കട്ടിലോ മാത്രം തന്റെ ലോകമായി, നരകതുല്യമായി ജീവിച്ചുകൊണ്ടിരിക്കുന്നവരായുണ്ട്‌.


ഇങ്ങനെ കാരുണ്യം അര്‍ഹിക്കുന്ന ദരിദ്രരും അശരണരുമായ അനേകം സഹോദരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. നീതിയുടേയും കാരുണൃത്തിന്റേയും മതമായ ഇസ്‌ലാമില്‍ വിശ്വസിക്കുകയും കരുണാമയനും കാരുണ്യവാനുമായ – അര്‍റഹ്മാനും അര്‍റഹീമുമായ – അല്ലാഹുവിനെ ദൈവ മായി സ്വീകരിക്കുന്ന, പ്രപഞ്ചത്തിനാകമാനം കാരുണ്യം -റഹ്മത്തുന്‍ ലില്‍ ആലമീന്‍ -ആയ മുഹ മ്മദ്‌ (സ) യെ നേതാവായി അംഗീകരിക്കുന്ന ഒരു മുസ്‌ലിമിനും ഈ ദരിദ്രരെയും അശരണരെയും കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയില്ല.
നിര്‍ധനരായ യുവാക്കള്‍ക്ക്‌ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൊടുത്തുകൊണ്ട്‌ നിർധന സ്ത്രീകളെ വിവാഹം കഴിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ പെണ്‍മക്കളുടെ വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതു ലളിതമാക്കി നടത്തി ആഡംബര ചെലവുകള്‍ ലാഭിച്ച്‌ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന്‌ സഹായിക്കുക, അജ്‌വ യുടെ പ്രവര്‍ത്തകരെ സ്ത്രീധന രഹിത വിവാഹത്തിന്‌ സന്നദ്ധരാക്കൂക തുടങ്ങിയ വൃവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്ന്രത നിര്‍ധനയുവതികളുടെ വിവാഹത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ അജ്‌വ ഉദ്ദേശിക്കുന്നു.
അജ്‌വയുടെ ഏരിയാ കമ്മിറ്റികളുടെ പരിധിക്കുള്ളില്‍ സര്‍വ്വേ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും വര്‍ഷത്തിലൊരിക്കല്‍ ഓരോ ഏരിയാ കമ്മിറ്റികളുടേയും ആഭിമുഖ്യത്തില്‍ നിര്‍ധന വിവാഹ വേദികള്‍ സംഘടിപ്പിക്കുവാനും അജ്‌വ ആഗ്രഹിക്കുന്നു.
ഇതുപോലെ സ്വന്തമായി ഒരു കുരയുണ്ടാക്കുവാന്‍ യാതൊരു ഭൗതിക സാഹചര്യങ്ങളുമി ല്ലാത്ത പട്ടിണിപ്പാവങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഓരോ ജില്ലകളും ഏരിയകളും ക്രേന്ദീകരിച്ച്‌ ഉദാരമതികളുടെ സഹായത്തോടെ താരതമ്യേന വിലകുറഞ്ഞ ഭൂമികള്‍ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ച്‌ അവരെ പുനരധിവസിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ അജ്‌വ തീരുമാനിച്ചിട്ടുണ്ട്‌.
2025 ആകുമ്പോഴേക്കും ഈ രണ്ട്‌ മേഖലകളിലും പരമാവധി പരിശ്രമം നടത്തി നിര്‍ധനരും ദരിദ്രരുമായ യുവതികളുടെ, സാമ്പത്തിക പരാധീനത കൊണ്ട്‌ അവിവാഹിതരായി കഴിയുന്ന സാഹ ചര്യം പരമാവധി ഒഴിവാക്കുവാനും യാതൊരു ജീവിത മാര്‍ഗ്ഗവുമില്ലാതെ ഭവനരഹിതരായി കഴി യൂന്ന നിര്‍ധനരില്‍ പരമാവധി പേര്‍ക്ക്‌ ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുവാനുമുള്ള ഒരു പദ്ധതി “വിഷന്‍ 2025 എന്ന പേരില്‍ അജ്‌വ രൂപം കൊടുത്തിരിക്കുകയാണ്‌.

ഈ പ്രവര്‍ത്തനങ്ങളിലേക്കുള്ള ചുവടുവെപ്പിനുള്ള ആദ്യ ഫണ്ട് ഏറ്റുവാങ്ങികൊണ്ട്‌ വിഷന്‍ 2025 എന്ന പ്രോഗ്രാം ഇപ്പോള്‍ ഇവി ടെവച്ച്‌ ജസ്റ്റിസ്‌ ഫോര്‍ മഅദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്ത്്രറന്‍ പോള്‍ ഉദ്ഘാടനം ചെയ്യുകയാണ്‌.
ഒപ്പം ആതുരസേവനരംഗത്ത്‌ അജ്‌വ ഒരു പൂതിയ തുടക്കം കുറിക്കുകയാണ്‌. കേരളത്തിലെ ഓരോ ഏരിയാ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റുകളും അതാതു അജ്‌വ കമ്മിറ്റികളുമായി ഉണ്ടാക്കുന്ന ധാരണ പ്രകാരം ഓരോ കമ്മിറ്റികളുടെയും പരിധിക്കുള്ളിലുള്ള നിര്‍ധനരായ രോഗികള്‍ക്ക്‌, അവര്‍ എത്ര ചെലവേറിയചികിത്സ ആവശ്യമുള്ളവരായാലും സൌജന്യനിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിനുള്ള അജ്‌വ മെഡിക്കല്‍ ഹെല്‍പ്പ്‌ ലൈനിന്‌ രൂപം കൊടുത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്‌.

ഓരോ ഹോസ്പിറ്റല്‍ മാനേജ്മെന്റിനും കഴിയുന്ന്രത ചികിത്സ സൌജന്യമായി നല്‍കുകയും ബാക്കി തുക സംഘടനയുടെ ചുമതലയില്‍ സംഘടിപ്പിച്ചുനല്‍കുന്നതുമായുള്ള ഈ പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ കൊല്ലം അസീസിയാ മെഡിക്കല്‍ കോളേജ്‌ അധികൃതര്‍ അജ്‌വയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്‌.
ഈഅജ്‌വ മെഡിക്കല്‍ ഹെല്‍പ്പ്‌ ലൈന്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന്‌ ഇവിടെ വച്ച്‌ അസ്സീസിയ്യ മെഡിക്കല്‍ കോളേജ്‌ പ്രതിനിധിയില്‍ നിന്ന്‌ ധാരണാപ്രതം ഏറ്റുവാങ്ങികൊണ്ട്‌ ജ., എ.എ. ആരിഫ്‌ എം.എല്‍. എ. നിര്‍വ്വഹിക്കുന്നു.
അജ്‌വ ഉദ്ദേശിക്കുന്ന പരമ്രപധാനമായ മറ്റൊരു പ്രവര്‍ത്തനമേഖലയാണ്‌ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള സേവനങ്ങള്‍.

നമുക്ക്‌ അറിയുന്നതുപോലെ കഠിനമായ മനുഷ്യാവകാശലംഘനം നമുക്കു ചുറ്റും നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്‌. അജ്‌വയുടെ പ്രസിഡന്റും നമ്മുടെയെല്ലാം പ്രിയങ്കരനുമായ അബ്ദു ന്നാസിര്‍ മഅദനി മുതല്‍ ഡോക്ടര്‍ ബിനായക്‌ സെന്‍ വരെ നമ്മുടെ മുന്നിലുള്ള സമീപകാല ഉദാ ഹരണങ്ങളാണ്‌.
മുസ്ലിംകളും ദലിതുകളുമുള്‍പ്പെടെയുള്ള, രാജ്യത്ത്‌ നിരന്തര പീഡനങ്ങള്‍ക്ക്‌ വിധേയരാക്ക പ്പെട്ടുകൊണ്ടിരിക്കുന്ന പീഡിത ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിന്‌ വേണ്ടി ഉറക്കെ ശബ്ദിക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതാണ്‌ മഅദനി നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ അടിസ്ഥാന കാരണമെങ്കില്‍ രാജ്യത്തെ ഏറ്റവുമധികം പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ആദിവാസികളുള്‍പ്പെടെയുള്ള പതിത ജനവിഭാഗങ്ങള്‍ക്കിടയിലിറങ്ങി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ്‌ ബിനായക്‌ സെന്‍ അഭിമുഖീകരിക്കേണ്ടി വന്ന പീഡനങ്ങളുടെ കാരണം.
മഅദനി കേരളജനതക്ക്‌ മുഴുവന്‍ സുപരിചിതനായതുകൊണ്ട്‌ തന്നെ, അദ്ദേഹം അനുഭവി ക്കുന്ന ഈ നിതിനിഷേധത്തിന്റെ നാളുകളില്‍ നാം കേരളീയര്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ട്‌.
അദ്ദേഹം നേരിടുന്ന നീതിനിഷേധം നിരന്തര സമരങ്ങളിലൂടെയും പ്രചാരണപ്രവര്‍ത്തനങ്ങ ളിലൂടെയും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ പ്രസ്ഥാനമായ പി.ഡി.പി. നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.
അദ്ദേഹത്തിന്റെ നിയമ പോരാട്ടങ്ങള്‍ക്ക്‌ സഹായം ചെയ്തുകൊണ്ട്‌ ഡോ. സെബാസ്റ്റ്റന്‍ പോള്‍ ചെയര്‍മാനായുള്ള ജസ്റ്റിസ്‌ ഫോര്‍ മഅദനി ഫോറം എന്ന സംഘടനയും പ്രവര്‍ത്തിച്ചുകൊണ്ടിരി കടുന്നുണ്ട്‌. മഅദനിക്ക്‌ നീതി ലഭ്യമാക്കാനുള്ള ശ്രമത്തില്‍ ഈ രണ്ടുസംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണപിന്തുണയും ആവശ്യമായ എല്ലാ സഹായവും അജ്‌വ യുടെ ഭാഗത്തു നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കും. നേരത്തേ സുചിപ്പിച്ചതുപോലെ, കേരള ജനതയുടെ മുഴുവന്‍ പിന്തു ണയും മഅദനിക്ക്‌ നീതിലഭ്യമാക്കാനായി കിട്ടുമ്പോഴും നമ്മുടെ മഅദനിയെപ്പോലെ നിരപരാധിക ളായ പല മലയാളി സഹോദരങ്ങളും കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട്‌ സംസ്ഥാനത്തും പുറത്തും ജയിലുകളിലടയ്ക്കപ്പെട്ടിട്ടുണ്ട്‌.
മഅദനിയിലൂടെ തന്നെ നാം കേരളിയര്‍ അറിയുകയും പിന്നീട കേരളത്തിലെ മാധ്യമങ്ങളുടെ അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരികയും ചെയ്ത മലപ്പുറം പരപ്പനങ്ങാടിയിലെ സക്കരിയ്യ എന്ന യുവാവിന്റ കാര്യം തന്നെ ശ്രദ്ധേയമാണ്‌.
ഒരു നിര്‍ധന കുടുംബത്തിലെ അംഗവും ചെറുപ്പത്തിലേ പിതാവ്‌ മരണപ്പെട്ട അനാഥനുമായ സക്കരിയ്യയെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തത്‌ മറ്റാരെയോ അന്വേഷിച്ചുവന്നപ്പോള്‍ കിട്ടാത്ത സാഹചര്യത്തില്‍, പിടിച്ചുകൊണ്ടുപോയിട്ടാണെന്നും സക്കരിയ്യയെ പ്രതിചേര്‍ത്തതിന്‌ കാര ണമായി ബാംഗ്ലൂര്‍ പോലീസ്‌ കേസിന്റെ ചാര്‍ജ്ജ്‌ ഷീറ്റില്‍ സാക്ഷിയായി എഴുതിപിടിപ്പിച്ചിട്ടുള്ള ഹരിദാസ്‌ എന്നയാള്‍, താന്‍ ആര്‍ക്കും യാതൊരു മൊഴിയും കൊടുത്തിട്ടില്ലായെന്നും താന്‍ സക്ക രിയ്യ എന്ന ആളെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലായെന്നും പറഞ്ഞത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലൂടെ നം കാണുകയുണ്ടായി.
ഈ സക്കരിയ്യയെ പറ്റിയുള്ള വാര്‍ത്തകളും നിരവധി വ്യക്തികളുടേയും സംഘടനകളുടേയു മൊക്കെ നിരവധി പ്രസ്താവനകളുമൊക്കെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുമ്പോഴും ഇതുവ രേയും നിയമപരമായ യാതൊരു പിന്തുണയും സഹായവും സക്കരിയ്യയ്ക്ക്‌ ലഭ്യമായിട്ടില്ലായെന്നാ ണറിയുന്നത്‌. ട്രയൽ കോടതിയില്‍ അബ്ദുന്നാസിര്‍ മഅദനിയുടെ തന്നെ ശ്രമഫലമായി ഒരു വക്കീ ലിനെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെങ്കിലും ജാമൃത്തിന്‌ വേണ്ടിയുള്ള ശ്രമം ഉള്‍പ്പെടെ യാതൊന്നും ഇതുവരെ നടന്നിട്ടില്ല.
സകരിയ്യക്ക് നീതി ലഭ്യമാക്കുന്നതിന്‌ വേണ്ടി അയാളുടെ ജന്മനാടായ പരപ്പനങ്ങാടിയിലെ ചില സഹോദരന്മാര്‍ കൂടി രൂപം കൊടുത്ത ഫ്രീ സക്കരിയ്യാ ആക്ഷന്‍ കൌണ്‍സില്‍ എന്ന സംഘടന യുടെ ഭാരവാഹികള്‍ അവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായവും പിന്തുണയും അഭ്ൃര്‍ത്ഥിച്ചുകൊണ്ടെ 29-06-2013 ശനിയാഴ്ച നമ്മുടെ പ്രസിഡന്റ്‌ അബ്ദുന്നാസിര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ച്‌ നരിട്ട നല്‍കിയ അപേക്ഷ അദ്ദേഹം അജ്‌വ നേതൃത്വത്തിന്‌ എത്തിച്ചുതന്നിട്ടു ണ്ട്‌. കൂടാതെ അജ്‌വ നേതൃത്വത്തിന്‌ ഫ്രീ സക്കരിയാ ആക്ഷന്‍ കൌണ്‍സിലിന്റെ ഭാരവാഹികള്‍ പ്രത്യേകമായ അപേക്ഷ ഇന്ന്‌ ഇവിടെ വെച്ച്‌ നല്‍കുന്നുമുണ്ട്‌. കഠിനമായ മനുഷ്യാവകാശലംഘനം നേരിടുന്ന നിര്‍ധനനും നിരപരാധിയുമായ സക്കരിയ എന്ന യുവാവിന്‌ തുടര്‍ന്നുള്ള എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള പരിശ്രമം അജ്‌വ ഏറ്റെടുക്കുകയാണ്‌. ഇക്കാര്യത്തില്‍ ഫ്രീ സക്കരിയ ആക്ഷന്‍ കൌണ്‍സില്‍ നല്‍കുന്ന അപേക്ഷ സ്വീകരിച്ചുകൊണ്ട്‌ ബഹുമാന്യ ജസ്റ്റിസ്‌ ഷംസുദ്ദീന്‍ അവര്‍കള്‍ അജ്‌വ മനുഷ്യാവകാശ സംരക്ഷണ സെല്ലിന്റെ ഉദ്ഘാടനം നിര്‍വ്ൃഹിക്കു കയാണ്‌. നിസ്സഹായരായ തടവുകാര്‍ക്കും കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍ക്കും ആവശ്യമായ നിയ മസഹായങ്ങള്‍ നല്‍കുക, അവരുടെ കുടുംബങ്ങളെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യു കു, മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിവും അവബോധവും ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്ത നങ്ങള്‍ മഹല്ലുകള്‍ ക്രേന്രികരിച്ച്‌ നടപ്പിലാക്കുക തുടങ്ങി മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തി നായി പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതും അജ്വയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌.

തുടക്കത്തില്‍ സൂുചിപ്പിച്ചതുപോലെ അജ്‌വയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ഈന്നല്‍ നല്‍കുന്നത്‌ മുസ്‌ലിം സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കാണ്‌. പക്ഷേ, നീതിനി ഷേധം നേരിടുന്ന മുഴുവന്‍ ജനവിഭാഗത്തിനും ജാതിക്കും മതത്തിനുമെല്ലാം അതീതമായി കഴിയു ന്ന്രത സഹായം അജ്‌വയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന്‌ ഈയവസരത്തില്‍ ഉറപ്പ്‌ നല്‍കുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ, ദുരിതാശ്വാസ്പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണം, തുടങ്ങിയ മേഖലകളിലും അജ്‌വ സജീവമായി രംഗത്തുണ്ടാകും.
വിശുദ്ധ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന അച്ചടക്കവും നിയമങ്ങളും പാലിച്ചുകൊണ്ടുതന്നെ സാധാ രണക്കാരായ മുസ്ലിം സ്ര്തീകളില്‍ അവകാശങ്ങളെപ്പറ്റിയുള്ള അവബോധവും, വിദ്യാഭ്യാസവും സാംസ്കാരികവുമായ കൂടുതല്‍ പുരോഗതിയും ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികള്‍ക്കും അജ്‌വ രൂപം കൊടുക്കുന്നതാണ്‌.
അജ്‌വയ്ക്ക്‌ പ്രത്യേകമായ യാതൊരു രാഷ്ട്രീയ താല്‍പര്യങ്ങളുമില്ല. അധികാര കേന്ദ്രങ്ങ ളൂടെ അരിക്‌ പറ്റാതെ, നാടിന്റേയും സമുദായത്തിന്റേയും പുരോഗതിക്കായി പ്രവര്‍ത്തിക്കുകയെന്ന താണ്‌ അജ്വയുടെ നയം. സങ്കുചിതമായ സംഘടനാ ചിന്ത ഒരിക്കലും അജ്‌വയെ കിഴടക്കില്ല. എല്ലാത്തരം സങ്കുചിതത്വങ്ങള്‍ക്കും അതീതമായി ജന നന്മയ്ക്കും ജഗന്നിയന്താവായ അല്ലാഹു വിന്റെ തൃപ്തിക്കും വേണ്ടി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നതാണ്‌ അജ്‌വയുടെ നയം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ അതിനായി മുഴുവന്‍ കേരളീയരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

അസ്സയ്യിദ്‌ പി.എം.എസ്‌.എ. ആറ്റക്കോയാ തങ്ങള്‍ മണ്ണാർക്കാട്

Holy Prophet’s Holy Madinah



One of the blessings of God Almighty upon the Islamic nation is that He made its Prophet Muhammad the best of messengers and their seal, just as his love was made an act of worship by which the servant draws closer to God. Therefore, it was necessary to nurture the soul and raise it to love the Messenger through various means, some of which are mentioned.

Abdul Nasar Maadani

Abdul Nasser Madani is a legend of the era who played a strong role from 1990 in creating the embers of the strong struggle against the communal fascists in India We cannot see in the history of centuries a leader who has been the victim of unequaled injustice and has spent his lifeless years in jail for not supporting unholy political alliances and speaking the truth openly..

Ma’dani after his release

Mahdani was accused of involving in 1998 Coimbatore bombings, but was acquitted of all charges after spending 9+12 years in Coimbatore Central Prison.[4][5] He is currently under judicial custody at Karnataka in relation with the 2008 Bangalore serial blasts

Our Honorable Leaders

They are our strong spiritual and honorable leadership and they will guide us in Ajwa’s journey We look forward to your sincere support and cooperation

Al-Usthad Abdulnasar Maudani

President

PMSA Attakoya Thangal

Working President

Chelakulam Abdul Hameed Baqavi

Senior General Secretary

Jafar Ali Darimi Malappuram

General Secretary

Mujeeb Rahman Aslami

General Secretary

Muhammed Faizy Al Amani

Coordinator