ആമുഖം
- സ്തുതികളഖിലവും അല്ലാഹു റബ്ബുല്‍ ഇസ്സത്തിനാകുന്നു. വിശ്വ ഗുരു മൂഹമ്മദ് (സ) യുടെ മേലും അവിടുത്തെ കൂടുംബാ ദികളുടെയും വിശ്വസ്താനുചരരുടെയും മേല്‍ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും വര്ഷിക്കൂമാറാകട്ടെ!
- ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംര ക്ഷണം എന്നീ സുപ്രധാന ലക്ഷ്യങ്ങളോടെ 2013 മെയ് മാസം പതിനൊന്നാം തിയ്യതി രൂപീകൃതമായി പ്രവര്‍ത്തനമാരംഭിച്ച കൂട്ടായ്മയാണ് അല്‍ അന്വാര് ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് (AJWA)
- അജ്വയുടെ ആഭിമുഖ്യത്തില്‍ നിരവധി പ്രദേശങ്ങളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലുമായി ധാരാളം സ്വലാത്ത് മജ്ലിസു കള്‍ നടന്നു വരുന്നു. ആഴ്ച തോറും കോടിക്കണക്കിന് സ്വലാ ത്തുകള്‍ തിരുനബി (സ) യുടെ മേല്‍ ചൊല്ലുന്നതിന് കാരണമാ യിത്തീര്‍ന്ന അജ്വ സ്വലാത്ത് മജ്ലിസ് നമ്മുടെ ഓരോരുത്തരുടെ പ്രദേശങ്ങളിലും കുടുംബങ്ങളിലും സ്ഥാപിക്കുകയും നാമോരോ രുത്തരും ലക്ഷോപലക്ഷം സ്വലാത്തുകള്‍ ചൊല്ലുന്നവരായിത്തീ രുകയും ചെയ്യേണ്ടതുണ്ട്.
- സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും സര്വ്വമനുഷ്യരേക്കാളും തിരൂനബി (സ) യെ സ്നേഹിക്കുന്നത് വരെ നാമാരും യഥാര്‍ത്ഥ വിശ്വാസികളാവുകയില്ല എന്ന് പ്രവാചകര്‍ (സ) തന്നെ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്. അവിടുത്തെയോടുള്ള സ്നേഹ പ്രകടനത്തിനുള്ള ഏറ്റവും ഉത്തമവും ലളിതവുമായ മാര്‍ഗ്ഗമാണ് അവിടുത്തെയുടെ ശ്രുതി പറഞ്ഞുകൊണ്ടുള്ള സ്വലാ ത്തുകള്‍.
- ഓരോ മനുഷ്യനും അവന്റെ ശ്വാസോച്ഛാസത്തിന്റെ എണ്ണ ത്തിനനുസരിച്ച് തന്റെ സ്നേഹ ഭാജനത്തിന്റെ (പ്രവാചകന്റെ(സ) ശ്രുതി പറഞ്ഞുകൊണ്ടിരിക്കലാണ് സ്നേഹലക്ഷണമെന്ന് ആത്മ ജ്ഞാനികളായ മഹത്തുക്കള്‍ പറഞ്ഞുതരുന്നുണ്ട്. തിരുദൂതര്‍ (സ)
- യെ പ്രണയിക്കാതെ, അവിടുത്തെയെ സ്മരിക്കാതെ അവിടുത്തെ യുടെ സ്തുതികള്‍ വാഴ്ത്താതെ, അതു വഴി അവിടുത്തെ സാന്നി ദ്ധൃത്തിന്റെ സൌരഭ്യവും അനുഭൂതിയുമറിയാതെ ആസ്വദിക്കാതെ ഒരു ജീവിതം വിശ്വാസിക്കുണ്ടോ?
- നാം കൃത്യമായ ഒരു ആത്മ പരിശോധന നടത്തണം.. നമ്മുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചകപ്രേമത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടോയെന്ന്. ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവി ടുത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുധാവനം ചെയ്യുന്നതിനോടൊപ്പം അവിടുത്തേയുടെ മേലുള്ള സ്വലാത്ത് സലാമുകള്‍ നമ്മുടെ ജീവ വായുവാക്കിത്തീര്ക്കുക തന്നെ ചെയ്യും.
- പ്രിയ സഹോദരങ്ങളെ, മുത്തൊളി (സ) യുടെ മേലുള്ള സ്വലാത്ത് നാം പതിവാക്കുക. അത് വിപത്തുകളില്‍ നിന്നുള്ള രക്ഷാകവചമാണ്. അല്ലാഹുവും അവന്റെ മലക്കുകളും ഏറ്റെടുത്ത ഒരു കാരൃത്തില്‍ നിസ്സാരന്മാരായ നാമും ഭാഗമാകുകയാണ്. ഓരോ സ്വലാത്തിലൂടെയും എത്രയോ പാപങ്ങള്‍ പൊറുക്കപ്പെടുന്നു….! എര്രയോ നന്മകള് രേഖപ്പെടുത്തപ്പെടുന്നു…!! എത്രയോ പദവി കള്‍ ഉയര്‍ത്തപ്പെടുന്നു…!!!
- എണ്ണിയാലൊടുങ്ങാത്ത മഹത്വങ്ങളുടെ കലവറയാണ് സ്വലാ ത്ത്. സ്വലാത്ത് നല്കുന്ന മന.ശ്ലാന്തിയും സമാധാനവും വാക്കു കള്‍ക്കും വരികള്ക്കുമൊക്കെ അപ്പുറമാണ്.
- നീണ്ട കാല് നൂറ്റാണ്ടു കാലത്തോളമായി നിരന്തര പ്രയാ സങ്ങളുടേയും പീഡനങ്ങളുടേയും സംഘര്‍ഷഭരിതമായ അന്ത രീക്ഷത്തിലും എല്ലാ പ്രതിസന്ധികളേയും മനസ്സമാധാനത്തോടെ അഭിമുഖീകരിക്കൂവാനുള്ള ഒരു അവസ്ഥ ജഗന്നിയന്താവായ നാഥന് എനിക്കു നല്കിക്കൊണ്ടിരിക്കുന്നത് തിരൂഹബീബ് (സ) യുടെ മേലുള്ള സ്വലാത്തിന്റെ മഹത്വം കാരണമായിട്ടാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
- പ്രിയ സഹോദരങ്ങളെ! നമുക്ക് സ്വലാത്ത് വര്‍ദ്ധിപ്പിക്കാം സ്വലാത്ത് ജീവിതത്തിന്റെ ലഹരിയും ആത്മാവിന്റെ മോചന മന്ത്ര വുമാക്കാം….. അങ്ങനെ വൃക്തി വിശുദ്ധിയിലേക്കും ജീവിതത നന്മയിലേക്കും തിരുദര്‍ശനമെന്ന സൌഭാഗ്യത്തിലേക്കും നമുക്കെ ത്താം.
- സ്വലാത്തുല്‍ അനസിയ്യ, സ്വലാത്തു ആയിശ, എന്നീ സ്വലാ ത്തുകളാണ് അഭിവന്ദ്യരായ ഗൂരുവരുന്മാരുടെ അനുമതി പ്രകാരം നമ്മുടെ ഈ മജ്ലിസിലൂടെ ചൊല്ലപ്പെടുന്നത്. ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 100 സ്വലാത്തുല്‍ അനസിയ്യയും 10 സ്വലാത്തു ആയിശയും 10 സയ്യിദുല്‍ ഇസ്തിഗ്ഫാറും നാമോരോരുത്തരും പതിവാക്കേണ്ടതാണ്. എല്ലാ ആഴ്ചയിലും ഓരോ പ്രദേശത്തും നമ്മുടെ ഓരോരുത്തരുടേയും വീടുകളില്‍ മാറിമാറി സ്വലാത്ത് മജ്ലിസ് നടത്തേണ്ടതാണ്. സ്വലാത്ത് മജ്ലിസില്‍ ചൊല്ലപ്പെടേണ്ട സ്വലാത്തുകളുടെ എണ്ണവും മറ്റ് വിവരങ്ങളും പിറകേ വിശദീക രിക്കുന്നുണ്ട്. സ്വലാത്ത് ധാരാളമായി പതിവാക്കി ഇരുലോക വിജയം
- നേടാനും സ്വലാത്തിന്റെ ലഹരിയിലൂടെ മനസ്സമാധാനവും സന്തോ ഷവും ജീവിത പുരോഗതിയും പരലോക വിജയവും നേടാനും നമുക്ക് പരിശ്രമിക്കാം. ..(ഇ.അ) നിങ്ങളുടെ ഓരോ വിലപ്പെട്ട പ്രാര്‍ത്ഥനകളിലും ഈ വിനീത സഹോദരനേയും ഓര്‍ക്കുമല്ലോ…
- അബ്ദുന്നാസിര്‍ മഅദനി
Holy Prophet’s Holy Madinah
One of the blessings of God Almighty upon the Islamic nation is that He made its Prophet Muhammad the best of messengers and their seal, just as his love was made an act of worship by which the servant draws closer to God. Therefore, it was necessary to nurture the soul and raise it to love the Messenger through various means, some of which are mentioned.
Abdul Nasar Maadani
Abdul Nasser Madani is a legend of the era who played a strong role from 1990 in creating the embers of the strong struggle against the communal fascists in India We cannot see in the history of centuries a leader who has been the victim of unequaled injustice and has spent his lifeless years in jail for not supporting unholy political alliances and speaking the truth openly..


Ma’dani after his release
Mahdani was accused of involving in 1998 Coimbatore bombings, but was acquitted of all charges after spending 9+1⁄2 years in Coimbatore Central Prison.[4][5] He is currently under judicial custody at Karnataka in relation with the 2008 Bangalore serial blasts






